പത്തനംതിട്ട കട്ടച്ചിറ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിനു പുത്തൻ ഉണർവ് നൽകി വിദ്യാലയ വികസന കൂട്ടായ്മ. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള സഹായമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അടിസ്ഥാനസൗകര്യം ഉറപ്പാക്കുക, കുട്ടികളുടെ പഠനശേഷി കൂട്ടൽ, ഉച്ചഭക്ഷണവിതരണം തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാന ശ്രദ്ധ. ആദിവാസി കുട്ടികൾ ഏറെ ആശ്രയിക്കുന്ന സ്കൂളെന്ന നിലയിൽ ഈ കരുതൽ ഏറെ ഗുണകരമാകും. നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പൊലീസ് വക കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി സംഘടിപ്പിച്ചത്.
ലണ്ടൻ റോയൽ സയൻസ് സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പഠന പരിപാടികൾ വരുന്ന അധ്യയനവർഷം മുതൽ ആരംഭിക്കും. ജില്ലാ പഞ്ചായത്തംഗം പി.വി.വർഗീസ് വികസന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.