തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളവിതരണത്തിന് മൂന്നുദിവസത്തേക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് ജലവകുപ്പ് മന്ത്രി മാത്യു ടി.തോമസ്. നെയ്യാര്‍ റിസര്‍വോയറില്‍ നിന്ന് പമ്പിങ് ആരംഭിക്കാനായതോടെയാണ് ആശ്വാസ നടപടി.
നെയ്യാറിൽ നിന്ന് വെള്ളം അരുവിക്കര ഡാമിലേക്കെത്തിക്കാനുള്ള പരീക്ഷണശ്രമം വിജയംകണ്ടതോടെ തലസ്ഥാനത്തെ കുടിവെള്ളപ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. ഡ്രഡ്ജര്‍ ഉപയോഗിച്ച് പമ്പിങ് ആരംഭിച്ചു. ആലപ്പുഴയില്‍ നിന്ന് ഒരു ഡ്രഡ്ജര്‍ കൂടി ഉടന്‍ എത്തും. ഇതോടെ പമ്പിങ് പൂര്‍ണതോതില്‍ പുനരാരംഭിക്കാനാകും. ജലവകുപ്പുമന്ത്രി മാത്യു ടി.തോമസ് നെയ്യാറില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി
കാപ്പുകാട് ഡാമിൽ നിന്ന് പൈപ്പുവഴി ചെറുകനാലിൽ വെള്ളമെത്തിച്ച് അവിടെ നിന്ന് വലിയകനാലിലൂടെ വെള്ളം അരുവിക്കരയിലെത്തിക്കാനായി. ജലവകുപ്പിനൊപ്പം വൈദ്യുതി വകുപ്പ് പൂര്‍ത്തീകരിക്കേണ്ട ജോലികളും അതിവേഗം പുരോഗമിക്കുകയാണ്.