തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ ഇനിയും വൈകും. നെയ്യാര്‍ ഡാമില്‍ നിന്നുളള വെള്ളം പമ്പുചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഇനിയും സജ്ജമായിട്ടില്ല. ഡ്രഡ്ജറുകള്‍ സ്ഥാപിക്കേണ്ടിടത്ത് പാറക്കെട്ടു കണ്ടെത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ജലവിഭവ മന്ത്രി മാത്യു ടി.തോമസ് സ്ഥലം സന്ദര്‍ശിച്ചു ജോലികള്‍ വിലയിരുത്തി.
പമ്പിങ്ങിനായി പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും ഡ്രഡ്ജര്‍ ഇറക്കേണ്ടിടത്ത് പാറക്കെട്ടുകള്‍ കണ്ടെത്തിയതാണ് പ്രതിസന്ധിയായത്. മറ്റൊരു സ്ഥലത്തേക്ക് ഇനിയത് മാറ്റി സ്ഥാപിക്കേണ്ടി വരും. ഇൗ ശ്രമവും വിജയിച്ചില്ലെങ്കില്‍ കെഎസ്ഇബിയുടെ സഹായം തേടണം. വൈദ്യുതിയെത്തിച്ച് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യണം. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് കോട്ടൂര്‍ കാപ്പുകാട്ടെത്തി. കഴിയുന്നതും വേഗം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു
രണ്ടുദിവസത്തിനുള്ളില്‍ ഡ്രഡ്ജര്‍ സ്ഥാപിക്കാനായാല്‍ മെയ്് ആദ്യവാരം നഗരത്തില്‍ ജലമെത്തും. നെയ്യാര്‍ ഡാമില്‍ നിന്ന് നിലവില്‍ ജലം വിതരണം ചെയ്യുന്ന സംവിധാനങ്ങള്‍ക്ക് കോട്ടം തട്ടാതെയാണ് ജോലികള്‍ പുരോഗമിക്കുന്നത്.