ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന ഫോട്ടോകൾ ആസ്വാദകരോട് സംവദിക്കുന്നത് ചരിത്രം കൂടിയാണ്. ഇ.എം.എസ് മന്ത്രിസഭയെക്കുറിച്ച് എല്ലാമുണ്ട് ഫോട്ടോ പ്രദർശനത്തിൽ.
ആദ്യമന്ത്രിസഭയിലെ മന്ത്രിമാർ. ഇ.എം.എസിന്റെ അപൂർവ ചിത്രങ്ങൾ. അങ്ങനെ നീളുന്നു ഫോട്ടോ പ്രദർശനത്തിലെ ഉള്ളടക്കം. മന്ത്രിമാർ ഫോട്ടോപ്രദർശനം കാണാനെത്തി.അച്ഛന്റെ മടിയിലിരിക്കുന്ന തന്റെ ചിത്രത്തെ ഏറെ നേരം കണ്ടുനിന്നു മകൾ രാധ.നിരവധിയാളുകളാണ് പ്രദർശനം കാണാനെത്തുന്നത്. പ്രദർശം 26 ന് സമാപിക്കും.