കുട്ടികളുടെ ആശുപത്രി എങ്ങിനെയിരിക്കണമെന്നതിന് മാതൃകയാണ് കാസർകോട് തൃക്കരിപ്പൂർ തങ്കയത്തെ താലൂക്ക് ആശുപത്രി. ചുമരുകളിൽ നിറയെ കാർട്ടൂൺ കഥാപാത്രങ്ങളും ടിവിയുമൊക്കെയായി ഒരു കളിവീടിന്റെ പ്രതീതിയാണ് ആശുപത്രി.
സർക്കാർ ആശുപത്രിയിലെ കുട്ടികളുടെ വർഡ് എങ്ങിനെയായിരിക്കും. പൊട്ടിപൊളിഞ്ഞ കെട്ടിടത്തിൽ അസൗകര്യങ്ങൾ മാത്രമുള്ളതെന്നാണ് മറുപടിയെങ്കിൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ ഈ വർഡൊന്ന് കാണുക. മിക്കിയും ഡോണാൾഡ് ഡക്കുമെല്ലാം നിറഞ്ഞു നിൽക്കുയാണ് ചുമരുകളിൽ. കാർട്ടൂൺ ചാനലുകൾ മാറിമാറി കാണാൻ ടിവിയും റെഡി. പക്ഷികളും മരങ്ങളും നീലാകാശവുമലെല്ലാം ചുറ്റിലുമുണ്ട്. റോട്ടറി ക്ലബിന്റെ സഹായത്തോടെയാണ് വാർഡിനെ അടിമുടി മാറ്റിയിരിക്കുന്നത്. ഒരാഴ്ച്ച മുമ്പ് ഉൽഘടനം കഴിഞ വാർഡിൽ ഉടൻതന്നെ കിടത്തി ചികിത്സ ആരംഭിക്കും.