E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

മുഴുവന്‍ ക്ഷേത്രങ്ങളിലെയും സ്ട്രോങ് റൂമുകളുടെ സുരക്ഷ പരിശോധിക്കും: അജയ് തറയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും സ്ട്രോങ് റൂമുകളുടെ സുരക്ഷ പരിശോധിക്കുമെന്ന് ബോര്‍ഡ് അംഗം അജയ് തറയില്‍. തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാഭരണത്തിന്‍റെ ഭാഗമായുള്ള പതക്കം നഷ്ടപ്പെട്ട സാഹചര്യം വിലയിരുത്താന്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു പ്രതികരണം പത്തുപവനിലധികം തൂക്കവും അഞ്ഞൂറുവര്‍ഷം പഴക്കവുമുള്ള സ്വര്‍ണ്ണ പതക്കം അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് കാണാതായതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ജീവനക്കാര്‍ക്കാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു.

അലക്ഷ്യമായാണ് ഇവിടങ്ങളില്‍ ആഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്ട്രോങ് റൂമുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ബോര്‍ഡിനു കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും പരിശോധനക്ക് വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്. എന്തൊക്കെ സ്വത്തുക്കളാണ് വിവിധ സ്ഥലങ്ങളിലായുള്ളതെന്നതിന് നിലവില്‍ എഴുതി തയ്യാറാക്കിയ റജിസ്റ്ററുകള്‍ മാത്രമാണ് തെളിവ്. ആഭരണങ്ങളുടെ രൂപമുള്‍പ്പെടെ ആര്‍ക്കുമറിയില്ല. ഈ സ്ഥിതി മാറ്റാന്‍ ഡിജിറ്റല്‍ രൂപത്തില്‍ വിവരങ്ങള്‍ തയ്യാറാക്കും. ആഭരണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഉടന്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :