കായംകുളം വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളജ് തല്ലിത്തകര്‍ത്തത് സുഭാഷ് വാസുവിന്റെ ആളുകളെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്. കോടികളുടെ നഷ്ടമുണ്ടായെന്ന മാനേജ്മെന്റിന്റെ വാദം കള്ളക്കഥയാണെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. സമരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരം നടത്തി മടങ്ങിയശേഷം ചെയര്മാന് സുഭാഷ് വാസുവിന്റെ ആളുകള്‍ കോളജില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നാണ് സിപിഎം അന്വേഷണത്തില്‍ കണ്ടെത്തിയത്. കോളജില്‍ ഇടിമുറിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് സമരം തുടങ്ങാന്‍ എസ്എഫ്ഐക്ക് നിര്‍ദേശം നല്‍കിയത് പാര്‍ട്ടിയാണെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന് പറഞ്ഞു. പ്രതിഷേധ പ്രകടനത്തിനിടെ സംസ്ഥാന സെക്രട്ടറിക്കുനേരെ കോളജില്‍ നിന്ന് കല്ലേറുണ്ടായി. ഇതോടെയാണ് വിദ്യാര്‍ഥികള്‍ കാംപസിനുള്ളിലേക്ക് തള്ളിക്കയറിയത്. അന്വേഷണത്തില്‍ ബോധ്യമായ കാര്യങ്ങള്‍ ജില്ലാ സെക്രട്ടറി സജി ചെറിയാന് വിശദീകരിച്ചു.
കോളജിനുനേരെ നടന്ന സംഭവത്തിന്റെ പേരില്‍ ജാതിപറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിച്ച് കോളജ് എത്രയും വേഗം തുറക്കണമെന്നതാണ് പാര്‍ട്ടി നിലപാട്. ഇതിനായി ജില്ലാ കലക്ടര്‍ യോഗം വിളിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു