E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവല്ല നഗരസഭയില്‍ ചെയര്‍മാനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവല്ല നഗരസഭയില്‍ കോണ്‍‍ഗ്രസുകാരനായ ചെയര്‍മാനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കെ.വി.വര്‍ഗീസിനെതിരായ പ്രമേയത്തില്‍ പതിനെട്ടുപേര്‍മാത്രമാണ് വോട്ട് ചെയ്തത്. പാര്‍ട്ടി വിപ്പ് ലംഘിച്ച മൂന്നുപേരുടെ പ്രാഥമികാംഗത്വം കോണ്‍ഗ്രസ് റദ്ദാക്കി. 

തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ.വി.വര്‍ഗീസിനെതിരായ അവിശ്വാസ പ്രമേയത്തിനായി കൃത്യം പതിനൊന്നുമണിക്കുതന്നെ കൗണ്‍സില്‍ യോഗം ചേര്‍ന്നു. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കൊല്ലം റീജിയണല്‍ ജോയിന്‍റ് ഡയറക്ടര്‍ റിട്ടേണിങ് ഓഫിസറായി നടപടികള്‍ ആരംഭിച്ചു. അരമണിക്കൂറിനുള്ളില്‍ ചര്‍ച്ച അവസാനിപ്പിച്ച് വോട്ടെടുപ്പ് തുടങ്ങി. തനിക്കെതിരായ പ്രമേയത്തെ, പാര്‍ട്ടി വിപ്പ് പ്രകാരം ചെയര്‍മാന്‍ കെ.വി.വര്‍ഗീസ് അനുകൂലിക്കുന്ന വിചിത്രമായ സ്ഥിതിയും കൗണ്‍സില്‍ യോഗത്തിലുണ്ടായി. മുപ്പത്തിയൊന്‍പതംഗം കൗണ്‍സിലില്‍ പതിനെട്ട് അംഗങ്ങള്‍ മാത്രമാണ് യോഗത്തിനെത്തിയത്. കോണ്‍ഗ്രസിന്‍റെയും കേരളകോണ്‍ഗ്രസ് എമ്മിന്‍റെയും മൂന്നുവീതം അംഗങ്ങളും എല്‍.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും അംഗങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇതോടെ പ്രമേയം പാസാകാന്‍ വേണ്ട ഇരുപതംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പ്രമേയം പരാജയപ്പെട്ടു. 

പ്രമേയം വിജയിച്ചതിനുപിന്നാലെ കെ.വി.വര്‍ഗീസിനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. അതേസമയം പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച മൂന്നു കൗണ്‍സിലര്‍മാരുടെ പ്രാഥമികാംഗത്വം റദ്ദാക്കിയതായി പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു. 

മുന്‍ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും രാജിവയ്ക്കാന്‍ തയാറാകാതിരുന്നതോടെയാണ് ചെയര്‍മാനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം നല്‍കിയത്. നിലവില്‍ തിരുവല്ല നഗരസഭാ ഭരണത്തിന് യു.ഡി.എഫിന്‍റെ പിന്തുണയില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :