കായംകുളം കറ്റാനം വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ അനിശ്ചിതകാല സമരം തുടങ്ങുന്നു. തിങ്കളാഴ്ചമുതല്‍ സമരം ആരംഭിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. കോളജ് തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം എസ്എഫ്ഐയില്‍ നിന്ന് ഈടാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ചെയര്മാന് സുഭാഷ്വാസു പറഞ്ഞു
രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷമുണ്ടായത്. ആദ്യം ഡിവൈഎഫ്ഐയും പിന്നാലെ എസ്എഫ്ഐയും കോളജ് അടിച്ചുതകര്‍ത്തിരുന്നു. വിദ്യാര്ഥികവെ പീഡിപ്പിക്കുന്ന പ്രിന്‍സിപ്പലിനെ മാറ്റാതെ പിന്നോട്ടില്ലെന്നാണ് എസ്എഫ്ഐയുടെ നിലപാടി. തിങ്കളാഴ്ചമുതല്‍ ഇക്കാര്യമാവശ്യപ്പെട്ട് സമരം തുടങ്ങും. ആദ്യം യൂണിറ്റ് തലത്തിലാണ് ആരംഭിക്കുക. നടപടി ഉണ്ടായില്ലെങ്കില്‍ കോളജിന് മുന്നില്‍ പന്തലുയരുമെന്ന് മുന്നറിയിപ്പ്
അതേസമയം എസ്എഫ്ഐ നടത്തിയ ആക്രമണത്തില്‍ രണ്ടരകോടിയുടെ നഷ്ടം കോളജിനുണ്ടായെന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ തുക പ്രക്ഷോഭകാരികളില്‍ നിന്ന് ഈടാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ചെയര്മാന് സുഭാഷ് വാസു പറഞ്ഞു. വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.