കൊല്ലം പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ വഞ്ചിമുക്ക് റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനെ തുടർന്ന് ജനങ്ങൾ വലയുന്നു. പടിഞ്ഞാറ്റ മാറനാടിനേയം കഴിക്കേ മാറാനാടിനേയും ബന്ധിപ്പിക്കുന്ന ഏക റോഡാണ് കാൽനടയാത്ര പോലും ബുദ്ധിമുട്ടായ അവസ്ഥയിൽ കിടക്കുന്നത്.
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ റോഡ്. വഞ്ചിമുക്ക് മുഴിയിൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടായിട്ട് കാലമേറയായി. മെറ്റൽ ഇളകി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ രോഗിയെ കൊണ്ടുപോകാൻ പോലും ഓട്ടോറിക്ഷയോ ടാക്സികളോ വരാറില്ല.റോഡ് സമീപത്തെ തോടിലേക്ക് ഇടിഞ്ഞുതാണിരിക്കുന്നത് അപകടത്തിന് പോലും കാരണമായിട്ടുണ്ട്
പഞ്ചായത്തിന് ഫണ്ടില്ലാത്തതിനെ തുടർന്ന് അറ്റകുറ്റപണി തകരാറിലായിരിക്കുന്നതെന്നാണ് വിശദീകരണം. കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോനോട് സാമ്പത്തിക സഹായം അഭ്യർഥിച്ചു നാട്ടുകാർ മടുത്തു. റോഡിന്റെ ഈ അവസ്ഥ മാറിയില്ലെങ്കിൽ വരും ദിവങ്ങളിൽ ദേശീയപാത ഉപരോധിക്കാൻ പോലും ആലോചിക്കുകയാണ് നാട്ടുകാർ.