E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവല്ല നഗരസഭാ ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം ഈ മാസം പതിനെട്ടിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവല്ല നഗരസഭാ ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം ഈ മാസം പതിനെട്ടിന്. അതേസമയം അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള കരുനീക്കങ്ങള്‍ ഇരുവിഭാഗങ്ങളും ശക്തമാക്കി. തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ.വി.വര്‍ഗീസിനെതിരെ ഈ മാസം അഞ്ചാംതീയതിയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗവും കേരള കോണ്‍ഗ്രസ് എമ്മും ആര്‍.എസ്.പിയും ചേര്‍ന്ന് അവിശ്വാസ പ്രമേയം നല്‍കിയത്. ഇതേ തുടര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കൊല്ലം റീജിയണല്‍ ജോയിന്‍റ് ഡയറക്ടറാണ് നോട്ടീസ് നല്‍കിയത്. 

ഈ മാസം പതിനെട്ടിന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗം അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. മുന്‍ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും രാജിവയ്ക്കാന്‍ കോണ്‍ഗ്രസുകാരനായ ചെയര്‍മാന്‍ കെ.വി.വര്‍ഗീസ് തയാറാകാതിരുന്നതോടെയാണ് കോണ്‍ഗ്രസിലെ മറുപക്ഷം അവിശ്വാസ പ്രമേയം നല്‍കിയത്. കോണ്‍ഗ്രസിലെ തന്നെ ആര്‍.ജയകുമാറിനെ ചെയര്‍മാനാക്കാനാണ് നീക്കം. മുപ്പത്തിയൊന്‍പതംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസിന്‍റെ നാലും, കേരള കോണ‍്ഗ്രസ് എമ്മിന്‍റെ ഒന്‍പതും ആര്‍.എസ്.പിയുടെ ഒന്നും അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയം നല്‍കിയത്. പക്ഷേ ഇരുപതംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍മാത്രമേ അവിശ്വാസം പാസാകൂ. 

കോണ്‍ഗ്രസിന്‍റെ രണ്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന്‍റെ ഒരംഗവും നിലവില്‍ അവധിയെടുത്ത് പുറത്തു നില്‍ക്കുന്നതാണ് ഇരുപക്ഷത്തും ആശങ്കയുണ്ടാക്കുന്നത്. എന്നാല്‍ പാര്‍ട്ടികളുടെ വിപ്പ് ഉള്ളതിനാല്‍ മറുപക്ഷത്തുനില്‍ക്കുന്ന എട്ടുപേരടക്കം എല്ലാവരും കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകുമെന്ന് ആര്‍.ജയകുമാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇരുപത്തിരണ്ടുപേരുടെ പിന്തുണയോടെ അവിശ്വാസം പാസാവുകയും ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :