E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:10 PM IST

Facebook
Twitter
Google Plus
Youtube

More in South

എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കായംകുളം കറ്റാനം വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. അന്വേഷണത്തില്‍ ലോക്കല്‍ പൊലീസ് വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം കോളജ് തല്ലിതകര്‍ത്തതിന് മുന്നൂറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഇടപെടുന്നതിന്‍റെ ഭാഗമായി എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍റെ നേതൃത്വത്തില്‍ കോളജ് സംരക്ഷണ സമിതി രൂപീകരിച്ചു. 

pkgവെള്ളാപ്പള്ളി നടേശന്‍ കോളജിലെ വിഷയം പൊലീസ് ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന പരാതി സേനക്കുള്ളില്‍ത്തന്നെയുണ്ട്. ആത്മഹത്യക്കുശ്രമിച്ച രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ വള്ളികുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോയത് കോളജിന്‍റെ ഉടമകൂടിയായ സുഭാഷ് വാസുവിന്‍റെ കാറില്‍. തുടര്‍ന്ന് രണ്ടു പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായി. അതിനുപിന്നാലെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചുതര്‍ത്തത്. വിദ്യാര്‍ഥി സംഘടനെ തടയാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നതും തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോളജ് മാനേജ്മെന്‍റ് ചെയര്‍മാന്‍ സുഭാഷ് വാസു എവിടെയാണെന്ന് പൊലീസിനറിയില്ല. കോളജ് തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും 300 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അതേസമയം കോളജിനെ സംരക്ഷിക്കാന്‍ എസ്എന്‍ഡിപിയും ബിജെപിയും രംഗത്തെത്തി. ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനോടുള്ള വൈരാഗ്യം സിപിഎം തീര്‍ക്കുകയാണെന്നാണ് ബിജെപി ആരോപണം 

കോളജിനുമുന്നില്‍ യോഗം ചേര്‍ന്ന എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. സുഭാഷ് വാസുവിനെതിരായുള്ളത് കള്ളക്കേസാണെന്നാണ് എസ്എന്‍ഡിപി വാദം.അനിശ്ചിതകാല സമരം തുടങ്ങാനാണ് എസ്എഫ്ഐക്ക് സിപിഎം ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :