എംസി റോഡിലെ ഏനാത്തിൽ യാത്രാക്ലേശത്തിന് പരിഹാരമായി ബെയ്്്ലി പാലം തുറന്നു. ഉൽസവാന്തരീക്ഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഏനാത്ത് കുളക്കട ഭാഗങ്ങളെ ബന്ധിപ്പിച്ച് വീണ്ടും വാഹനഗതാഗതം സാധ്യമായി.
അതിർത്തി കാക്കുന്ന സുരക്ഷാ കണ്ണുകൾ കർത്തവ്യ നിർവഹണത്തിന്റെ മറ്റൊരധ്യായമാണ് ബെയ്്ലി പാലം നിർമാണത്തിലൂടെ പൂർത്തിയാക്കിയത്. കല്ലടയാറിന്റെ ഏനാത്ത്, കുളക്കട കടവുകളെ ബന്ധിപ്പിക്കാൻ സൈന്യത്തിന് വേണ്ടി വന്നത് ഒരാഴ്ച മാത്രം. 55 മീറ്റർ നീളം. മൂന്നര മീറ്റർ വീതി. ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാവുന്ന തരത്തിലുള്ള ക്ലാസ് 18 വിഭാഗത്തിൽപ്പെട്ട പാലത്തിലൂടെ വാഹനയാത്രികർ ആഘോഷപൂർവം വാഹനമോടിച്ചു.
ബെയ്്്ലി പാലം പൂർത്തിയാക്കിയ വേഗതയിൽത്തന്നെ ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി ജി.സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പിമാരും എംഎൽഎമാരും തുടങ്ങി ജനപ്രതിനിധികളും കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Advertisement