ഒാശാന ഞായർ ആചരണത്തിനായി പതിനായിരങ്ങളാണ് തെക്കൻ കേരളത്തിലെ വിവിധ ദേവാലയങ്ങളിലെത്തിയത്. കഴുതപ്പുറത്തെത്തിയ ദൈവപുത്രനെ സൈത്തിന് കമ്പുകള്‍ വീശി ജറുസലേം നിവാസികള്‍ വരവേറ്റു. ക്രിസ്തുദേവന്റെ ഈ രാജകീയ പ്രവേശനത്തിന്റെ ഒാര്‍മ പുതുക്കി പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന കുരുത്തോല വെഞ്ചരിപ്പിലും പ്രദക്ഷിണത്തിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ ഒാശാന ഞായർ ശുശ്രൂഷകൾക്ക് വികാരി ജെയിംസ് പാറവിള കോർ എപ്പിസ്കോപ്പ മുഖ്യ കാർമ്മികനായി. നെയ്യാറ്റിൻകര അമലോത്ഭവ മാതാ പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് ബിഷപ് ഡോ. വിൻസന്റ് സാമുവൽ നേതൃത്വം നല്കി.
Advertisement