ജീവനക്കാരുടെ ക്ഷാമത്തില്‍ നട്ടംതിരിഞ്ഞ് മാവേലിക്കര ജില്ലാ ആശുപത്രി. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
2011ന്റെ തുടക്കത്തിലാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയത്. അന്നുണ്ടായിരുന്ന 159 ജീവനക്കാരുടെ പോസ്റ്റ് മാത്രമാണ് ഇപ്പോഴും ഇവിടെയുള്ളത്. രണ്ട് ഓപ്പറേഷന് തീയറ്ററുകളും രണ്ട് സര്ജന്മാരുടെ പോസ്റ്റുമാണ് ആശുപത്രിയിലുള്ളത്. പക്ഷേ നിലവില്‍ സര്ജന്മാരുടെയും പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നു. ഇവര്‍ക്ക് പകരം രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകളിലേതുപോലെ എല്ലാ സ്പെഷലിറ്റി വിഭാഗങ്ങളിലും കണ്‍സള്‍ട്ടന്റും ജൂനിയര്‍ കണ്സള്റ്റന്റും ഉള്‍പ്പെടുന്ന യൂണിറ്റ് സംവിധാനം നിലവില്‍ വന്നാല്‍മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കൂ.
മറ്റ് ജില്ലാ ആശുപത്രികളെ അപേക്ഷിച്ച് വിശാലമായ ആശുപത്രി പരിസരമാണ് മാവേലിക്കര ജില്ലാ ആശുപത്രിക്കുള്ളത്. പലയിടത്തായി ചിതറിക്കിടക്കുന്ന ഇടുങ്ങിയ കെട്ടിടങ്ങള്‍ക്ക് പകരം സൗകര്യങ്ങളുള്ള ഒറ്റ കെട്ടിടമാക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി കഴിഞ്ഞ ബജറ്റില്‍ അറുപത്തിരണ്ട് കോടിയുടെ മാസ്റ്റര്‍പ്ലാന്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും തുടങ്ങിയിട്ടില്ല.