ചെയര്മാന് പദവി വീതംവയ്പ്പിനെച്ചൊല്ലി തിരുവല്ല നഗരസഭയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി. നിലവിലെ ചെയര്മാന് രാജി വയ്ക്കാന്‍ തയാറാകാത്തതാണ് കോണ്‍ഗ്രസിനെ വട്ടംചുറ്റിക്കുന്നത്. രാജി സമര്‍പ്പിക്കാത്തതില്‍ പത്തനംതിട്ട ഡിസിസി അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനതര്ക്കത്തെ തുടര്‍ന്ന് നഗരസഭാ ഭരണവും പ്രതിസന്ധിയിലാണ്.
യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള തിരുവല്ല നഗരസഭയില്‍ ചെയര്മാന് സ്ഥാനം ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും പിന്നീട് കേരളാ കോണ്ഗ്രസിനുമെന്നായിരുന്നു ധാരണ. കോണ്ഗ്രിസിന്റെ കാലയളവ് രണ്ടായി വിഭജിക്കാനായിരുന്നു തീരുമാനം. നിലവിലെ ചെര്‍മാനായ കെ.വി.വര്‍ഗീസിനും, ആര്.ജയകുമാറിനുമായിരുന്നു അവസരം. പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഇരുവരും ഒപ്പുവെച്ചിരുന്നതായും ഡിസിസി നേതൃത്വം പറയുന്നു. എന്നാല്‍ ഒന്നേകാല്‍ വര്‍ഷം പൂര്‍ത്തിയാക്കിയ കെ.വി.വര്‍ഗീസ് രാജി വയ്ക്കില്ലെന്ന നിലപാടിലാണ്. ഇതേ തുടര്‍ന്ന് ചെയര്മാന് സ്ഥാനം ഈ മാസം മുപ്പത്തിയൊന്നിനകം രാജിവെയ്ക്കണമെന്ന് ഡിഡിസി കര്‍ശന നിര്‍ദേശം നല്കി. എന്നാല്‍ ചെയര്മാന് സ്ഥാനം സംബന്ധിച്ച് യാതൊരു ധാരണയുമില്ലെന്നും പതിനൊന്ന് കോണ്‍ഗ്രസ് അംഗങ്ങളില്‍ ആറുപേരുടെ പിന്തുണ തനിക്കുണ്ടെന്നുമാണ് കെ.വി.വര്‍ഗീസിന്റെ നിലപാട്.
അതിനാല്‍ രാജിക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം കോണ്‍ഗ്രസ് നിശ്ചയിക്കുന്ന ആരെയും പിന്തുണയ്ക്കുമെന്ന നിലപാടിലാണ് പത്തംഗംങ്ങളുള്ള കേരളാ കോണ്‍ഗ്രസ് എം. നേരത്തെ ഒരു തവണ ചെയര്മാന് പദവി വഹിച്ചിട്ടുള്ള ജയകുമാറിന്റെ ഭാര്യയ്ക്കു പാര്‍ട്ടിയിലെ ചേരിപ്പോരുമൂലം ചെയര്‍പേഴ്സണ്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന നിലപാടിലാണ് ജയകുമാര്‍ പക്ഷം.