വാഹനറജിസ്ട്രേഷൻ നമ്പറിന് റെക്കോർഡ് ലേലത്തുക. ഫാൻസി നമ്പരായ KL 01 CB 1,പതിനെട്ട് ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ കെ.എസ് ബാലഗോപാൽ സ്വന്തമാക്കിയത്. 16 ലക്ഷം രൂപയായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന ലേലത്തുക.
തിരുവനന്തപുരം ആർ.ടി ഒാഫീസിൽ നടന്ന ലേലത്തിന് നാലുപേരായിരുന്നു. അൻപതിനായിരം രൂപയിൽ തുടങ്ങിയ ലേലം 13 ലക്ഷത്തിൽ എത്തിയതോടെ എതിരാളികൾ പിൻമാറി.ഈ തുകയ്ക്ക് ബാലഗോപാലിന് നമ്പർ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂടി കൂട്ടിവിളിച്ച് റെക്കോർഡ് തുക തികയ്ക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് KL01 CA 1 വെറും രണ്ടായിരം രൂപയ്ക്കാണ് പ്രവാസി വ്യവസായി സ്വന്തമാക്കിയത്.അന്ന് ഒത്തുകളി നടന്നെന്ന് ആരോപിച്ച് ലേലത്തിൽ പങ്കെടുത്ത ബാലഗോപാലിന്റ അപേക്ഷ ഇത്തവണ ആർ.ടി.ഒ നിരസിച്ചു.തുടർന്ന് ഹൈക്കോടതി ഉത്തരവിന്റ അടിസ്ഥാനത്തിലാണ് ലേലത്തിന് അനുമതി നേടിയത്
ഒന്നേമുക്കാൽ കോടി രൂപ വിലയുള്ള ആഡംബര കാറിനുവേണ്ടിയാണ് ബാലഗോപാൽ ഫാൻസി നമ്പർ സ്വന്തമാക്കിയത്.തൃശൂർ ആർ.ടിഒാഫീസിൽ 16,15000 രൂപയ്ക്ക് പോയ KL08 BL 1ആയിരുന്നു ഇതുവരെയുള്ള വിലയേറിയ നമ്പർ.കഴിഞ്ഞതവണ ഒത്തുകളി നടന്നെന്ന ആക്ഷേപമുണ്ടായിരുന്നതിനാൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.കെ അശോകന്റ നേതൃത്വത്തിൽ കർശന നിരീക്ഷണത്തിലായിരുന്നു ലേലം.