wayanad

നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ, പണിയ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ആദിവാസി - ദലിത് സംഘടനകൾ. ജില്ലയിൽ രണ്ട് സംവരണ മണ്ഡലങ്ങളുണ്ടെങ്കിലും, നിയമസഭയിൽ വളർച്ച നേടിയ ചില സമുദായങ്ങൾ മാത്രം മതിയെന്ന നിലപാടാണ് ഇടതു വലത് മുന്നണികൾക്കുള്ളതെന്നും വയനാട് ആദിവാസി കൂട്ടായ്മ.

മാനന്തവാടി നിയോജക മണ്ഡലത്തിൽ പത്തു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ഒരുങ്ങിയീരിക്കുകയാണ് ആദിവാസി ദളിത് സംഘടനകൾ.പണിയ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നണികളുമായി ചർച്ച നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധി എംപി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് മുമ്പിൽ കത്ത് മുഖേനയും അല്ലാതെയും വിഷയം അവതരിപ്പിച്ചു. എന്നിട്ടും, അനുകൂലമായ നിലപാട് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രവർത്തകർ. 

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ യാതൊരു മാറ്റത്തിനും രാഷ്ട്രീയ പാർട്ടികൾ തയ്യാറായില്ലങ്കിൽ നിയമസഭയിലെ രാഷ്ട്രീയ ഇടപെടൽ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തുടരുമെന്നും ആദിവാസി ദളിത് സംഘടനകൾ പറഞ്ഞു.

ENGLISH SUMMARY:

Adivasi and Dalit organizations in Kerala have announced they will declare an independent candidate from the Paniya community for the Mananthavady constituency elections. This move comes after political fronts reportedly disregarded their demands for representation in the assembly, signaling a continued political intervention in future elections.