jansi-help

TOPICS COVERED

തൃശൂര്‍ നാട്ടികയില്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഇരുകാലുകളും തകര്‍ന്ന് കിടപ്പിലായ വീട്ടമ്മയ്ക്കും കുടുംബത്തിനും നീതി അകലെ. അപകടത്തില്‍ ജീവിതം വഴിമുട്ടിയ, വയനാട് പച്ചിലക്കാട് സ്വദേശിയായ ജാന്‍സിക്കും കുടുംബത്തിനും പത്ത് മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

മദ്യലഹരിയില്‍ ലോറി ഓടിച്ചയാള്‍ ഇല്ലാതാക്കിയത് രണ്ട് കുരുന്നുകള്‍ ഉള്‍പ്പെടെ അഞ്ച് ജീവനുകളായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് സംഭവം. തൃശൂര്‍ നാട്ടിക ദേശീയപാതയോരത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടങ്കിലും അതിന്‍റെ ജീവിക്കുന്ന ഇരകളാണ് ഈ കുടുംബം. ജാന്‍സിയുടെ രണ്ട് കാല്‍മുട്ടുകളും തകര്‍ന്നു. കാല്‍പ്പാദം മുറിഞ്ഞുപോയി. ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഒരു രൂപ പോലും സഹായമായി കിട്ടിയിട്ടില്ല.

അപകടത്തില്‍ സാരമായി പരുക്കേറ്റ ഭര്‍ത്താവ് ദേവേന്ദ്രനും ജോലിക്ക് പോകാന്‍ കഴിയില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മാസങ്ങളുടെ ചികില്‍സ പൂര്‍ത്തിയാക്കി പച്ചിലക്കാട്ടെ വീട്ടിലെത്തിയ ഇവര്‍ക്ക് തുടര്‍ ചികില്‍സയ്ക്ക് പണമില്ല. തമിഴ്നാട് വേരുകളുള്ള കുടുംബം വര്‍ഷങ്ങളായി വയനാട്ടിലാണ് സ്ഥിരതാമസം. അപകത്തില്‍ പെട്ട പാലക്കാട്ടെ ഇവരുടെ ബന്ധുക്കള്‍ക്ക് സഹായം കിട്ടിയപ്പോളും ഈ കുടുംബത്തെ നാടോടികള്‍ എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തി. അതിലും കഷ്ടം ചോര്‍ന്നൊലിക്കുന്ന ഷീറ്റ് വലിച്ചുകെട്ടിയ ഈ പുരയാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി പനമരം പഞ്ചായത്തില്‍ വീടിന് അപേക്ഷിച്ചപ്പോളും ഇതേകാരണം പറഞ്ഞ് അപേക്ഷ തള്ളി. കണ്‍തുറന്ന് കാണേണ്ട സങ്കടക്കാഴ്ചകളാണ്.

ENGLISH SUMMARY:

Jansi, a woman from Wayanad, and her family are struggling for justice and compensation ten months after a tragic timber truck accident in Nattika, Thrissur. The accident, caused by a drunk driver, took five lives and severely injured Jansi, who lost both her legs below the knee. Her husband, Devendran, was also badly injured and is unable to work. Despite being residents of Wayanad for years, the family has received no financial assistance from government sources, with their pleas for help, including an application for a house under the Life Mission scheme, being rejected on the grounds that they are "nomads."