palakkad

TOPICS COVERED

വരയിലും കാഴ്ചയിലും പാലക്കാടന്‍ മനോഹാരിത നിറച്ച് പാംലാന്‍ഡ് പിന്തുറാസ് ആര്‍ട് ഫെസ്റ്റ്. മാധ്യമ പ്രവര്‍ത്തകരായ ജയന്‍ ശിവപുരം, അര്‍ജുന്‍ മാറോളി എന്നിവരുടെ വരകളിലൂടെ കരിമ്പനകളുടെ നാടിന്‍റെ ഭംഗി കൂടുതല്‍ അറിയാം. പാലക്കാട് പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് നാല് ദിവസത്തെ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.

 

നാട്ടിടവഴികളും, തലപ്പൊക്കമേറെയുള്ള കരിമ്പനകളും, മലനിരകളും, നോക്കെത്താ ദൂരത്തോളം നീളുന്ന പാടവും, കാവല്‍പ്പുരകളും അങ്ങനെ പാലക്കാടിന്‍റെ പകിട്ടറിയിക്കുന്ന നിരവധി വിഭവങ്ങളുണ്ട്. ചൂടിന്‍റെ കാഠിന്യമുള്ള കാലം അസ്വസ്ഥതപ്പെടുത്തുമെങ്കിലും പച്ചപ്പ് നിറഞ്ഞാല്‍പ്പിന്നെ കരിമ്പനകളുടെ നാടിനെ വെല്ലാന്‍ മറ്റൊരിടമുണ്ടാവില്ല. മലയാള മനോരമ അസിസ്റ്റന്‍റ് എഡിറ്റര്‍ ജയന്‍ ശിവപുരം, അര്‍ട്ടിസ്റ്റ് അര്‍ജുന്‍ മാറോളി എന്നിവരുടെ ചിത്രങ്ങള്‍ അത്രയേറെ നാടിനെ അടുത്തറിയാന്‍ പോന്നവയാണ്.

വരയും വര്‍ണവും, ചിന്തയും, സംഗീതവും, കലാപരിപാടികളും, സംവാദവും നിറച്ച് പിന്തുറാസ് ആര്‍ട് ഫെസ്റ്റ് ആസ്വാദകനെ ഹൃദയപൂര്‍വം കോസ്മോ പൊളിറ്റന്‍ ക്ലബ്ബിലേക്ക് ക്ഷണിക്കുകയാണ്. കാഴ്ച ആസ്വദിക്കുന്നതിനൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ അഭിരുചി തെളിയിക്കാനുള്ള അവസരവുമുണ്ട്. ആദ്യ ദിനത്തിലെ സാംസ്കാരിക സായാഹ്നം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ മുഖ്യാതിഥിയായി. മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ അധ്യക്ഷനായി. 

ENGLISH SUMMARY:

Palakkad journalistst painting exhibtition