രാത്രിയും പകലും സ്വന്തംനിലയില്‍ കാവലിരുന്ന് വിളയിച്ചെടുത്ത നെല്‍ക്കൃഷി ആനക്കൂട്ടം തകര്‍ത്തതിന്‍റെ അങ്കലാപ്പില്‍ വിളിച്ച കര്‍ഷകനോടാണ് പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസിന്‍റെ മറുപടി. സഹായത്തിനെത്താന്‍ ജീപ്പില്‍ ഇന്ധനമില്ല. സര്‍ക്കാര്‍ ഏഴ് മാസമായി ഡീസലിനുള്ള പണം നല്‍കുന്നില്ല.
സംഭാഷണം
'സാറേ വലിയ ആനശല്യമാണ് കാവലിനായി ഇന്ന് രണ്ടുപേരെക്കൂടി എക്സ്ട്രാ ഇടാന്‍ പറ്റുമോ' – കര്‍ഷകന്‍
'കഴിയില്ല. ഞങ്ങളുടെ കയ്യില്‍ പൈസയില്ല. ഡീസലടിക്കാന്‍ പൈസയില്ല. ആറേഴ് മാസമായി ഡീസല്‍ അടിക്കാന്‍ പൈസയില്ല. സര്‍ക്കാര്‍ പൈസ തരുന്നില്ല. അതുകൊണ്ടല്ലേ അങ്ങോട്ട് വരാന്‍ ബുദ്ധിമുട്ടുള്ളത്' - ഡി.എഫ്.ഒ
'ആനയെ തുരത്താന്‍ താല്‍ക്കാലിക വാച്ചര്‍മാരെ അനുവദിക്കണമെന്ന് എം.എല്‍.എയോട് ആവശ്യപ്പെട്ടപ്പോള്‍ ഡി.എഫ്.ഒയോട് പറയാമെന്നാണ് അറിയിച്ചത്' -കര്‍ഷകന്‍
'എംഎല്‍എ പറഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് കേള്‍ക്കും. അവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെയൊക്കെ പൈസയില്ലേ. അത് എങ്ങനെയെങ്കിലും കാണിച്ചാല്‍ പോരേ. ഞങ്ങളുടെ കയ്യില്‍ പണമില്ല. നിങ്ങള്‍ ഫോണില്‍ വിളിക്കാതെ നേരിട്ട് പോയി എംഎല്‍എയോട് പറയൂ' - ഡി.എഫ്.ഒ
വനംവകുപ്പിന്‍റെ പണി നാട്ടുകാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശം കേട്ടുകേള്‍വിയില്ലാത്തതാണ്. അതും കാട് വിട്ട് നാട്ടിലിറങ്ങി ആനയും, കടുവയും നിരന്തരം സാധാരണക്കാരെ കൊലപ്പെടുത്തുമെന്ന ആശങ്ക നിറയുന്ന കാലഘട്ടത്തില്‍.