കോഴിക്കോട് വടകരയിലെ നെല്‍ച്ചെടികള്‍ക്ക് അപൂര്‍വ ഫംഗസ് രോഗം ബാധിച്ചു. ചെരണ്ടത്തൂര്‍ ചിറയിലെ മുന്നൂറ് ഏക്കര്‍ നെല്‍കൃഷിയാണ് ഇതോടെ പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരുക. ലക്ഷങ്ങളുടെ നഷ്ടമാകും കര്‍ഷകര്‍ക്കുണ്ടാവുക.
നെല്‍ച്ചെടിയുടെ പലയിടത്തായി പൊള്ളലേറ്റ പോലെയാണ് ആദ്യം കണ്ടത്. പിന്നീട് പതിയെ നെല്‍മണികള്‍ നശിക്കുകയും ചെടി ഉണങ്ങുകയും ചെയ്തു. അങ്ങനെയാണ് കര്‍ഷകര്‍ക്ക് രോഗബാധയെക്കുറിച്ച് സംശയം തോന്നിയത്. ബ്ലാസ്റ്റ് എന്ന അപൂര്‍വ ഫംഗസ് ആണ് ബാധിച്ചത്. പുല്‍വര്‍ഗത്തില്‍പ്പെടുന്ന ചെടികളെ ബാധിച്ച് വേഗത്തില്‍ പടരുന്ന ഫംഗസ് ബാധയാണയാണിത്.
മുന്നൂറ് ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ അറുപത് ശതമാനത്തിലധികവും ഈ ഫംഗസ് ബാധിച്ചത് കര്‍ഷകര്‍ക്ക് വലിയ ആശങ്കയായി മാറി. ഇതിന് പരിഹാരമായി ഡ്രോണ്‍ ഉപയോഗിച്ച് മരുന്നടിക്കാനും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ എത്രയും വേഗം കൃഷിവകുപ്പിന്‍റെ ഇടപെടലിനായി കാത്തിരിക്കുകയാണ് കര്‍ഷകര്‍.