കോഴിക്കോട് ചെറൂപ്പയിൽ 21 വയസുകാരൻ അബിൻ കൃഷ്ണയുടെ ജീവൻ എടുത്തതും റോഡിലെ കുഴി. അബിന്റെ മുന്നിലൂടെ പോയ ഓട്ടോ റിക്ഷ കുഴിയിൽ വീഴാതിരിക്കാൻ ബ്രേക്ക് ചെയ്തതാണ് അബിന്റെ ബൈക്കും മറിയാൻ കാരണമെന്ന് സി സി ടി വി യിൽ നിന്ന് വ്യക്തം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് റോഡിൽ വീണ അബിന്‍റെ തലയിൽ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് മരണം സംഭവിച്ചത്