kasaragod-endosulfan

TOPICS COVERED

കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്ന് വിതരണം നിലച്ചിട്ട് മാസങ്ങളായെന്ന് ആരോപണം. സർക്കാർ ഫണ്ട് അനുവദിച്ചെന്ന് പറയുമ്പോഴും നീതി മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് ലഭ്യമല്ല. പ്രതിസന്ധി തുടരുന്നതോടെ അധികൃതരുടെ അവഗണനയ്ക്കെതിരെ ദുരിതബാധിതർ വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്.

​നീതീ സ്റ്റോറുകൾ വഴി നൽകിയിരുന്ന സൗജന്യ മരുന്ന് വിതരണം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണെന്ന് എൻഡോസൾഫാൻ ബാധിതർ പറയുന്നു. സർക്കാർ ആവശ്യത്തിന് തുക അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും പണം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് നീതി സ്റ്റോർ അധികൃതർ പറയുന്നതെന്ന് ആരോപണം. പുറത്തുനിന്ന് ഉയർന്ന വില നൽകി മരുന്ന് വാങ്ങാൻ നിർധന കുടുംബങ്ങൾക്ക് സാധിക്കുന്നില്ലെന്നും എൻഡോസൾഫാൻ പീഢിത ജനകീയ മുന്നണി സെക്രട്ടറി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട റെമഡിയേഷൻ സെൽ യോഗം ചേർന്നിട്ട് നാല് വർഷത്തോളമായി. സുപ്രീം കോടതി നിർദേശിച്ച ആജീവനാന്ത ചികിത്സാ സൗകര്യങ്ങൾ പോലും ഇപ്പോഴും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നുവെന്നും ആരോപണമുണ്ട് . ആനുകൂല്യങ്ങൾ കിട്ടാതെ വരുന്നതോടെ  പ്രതിഷേധമല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നും ഇവർ വ്യക്തമാക്കുന്നു. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ  കാണാനൊരുങ്ങുകയാണ് ദുരിതബാധിതർ.

ENGLISH SUMMARY:

Endosulfan victims in Kasaragod are facing a severe crisis due to the disruption of free medicine supplies through Neethi Stores over the past several months. While Chief Minister Pinarayi Vijayan claims that funds have been sanctioned, Neethi Store authorities state they have not received the payments, leaving impoverished families unable to afford costly external purchases. Endosulphan Peeditha Janakeeya Munnani Secretary Ambalathara Kunhikrishnan highlighted that the crucial Remediation Cell has failed to meet for nearly four years, leaving Supreme Court-mandated lifelong healthcare assurances unmet. Pushed to the brink, the victims and their families are preparing to meet the Chief Minister directly and launch fresh public agitations to demand immediate government action.