kannur-payyanur

TOPICS COVERED

കണ്ണൂര്‍ പയ്യന്നൂര്‍ കോറോത്തെ ജൈവ ഗ്രാമത്തില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കെട്ടിടങ്ങളുടെ ചില്ലുകളും മറ്റു വസ്തുക്കളും അക്രമികള്‍ അടിച്ചുതകര്‍ത്തു. പയ്യന്നൂര്‍ നഗരസഭയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

പയ്യന്നൂര്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയാണ് കോറോം മുത്തത്തിയിലെ ജൈവ ഗ്രാമം. രാത്രിയിലെത്തിയ അക്രമികള്‍ ജനല്‍ ചില്ലുകള്‍, വാട്ടര്‍ ടാങ്ക്, ജലവിതരണ പൈപ്പുകള്‍ തുടങ്ങിയവയാണ് നശിപ്പിച്ചില്ലാതാക്കിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടായത്. 

കഴിഞ്ഞ ദിവസം നേരം പുലര്‍ന്നപ്പോള്‍ നാട്ടുകാരാണ് സംഭവം ആദ്യമറിഞ്ഞത്. പിന്നാലെ മുനിസിപ്പാലിറ്റി അധികൃതരെ അറിയിക്കുകയായിരുന്നു. ചെയര്‍പേഴ്സണിന്‍റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്

ENGLISH SUMMARY:

Organic village attack at Korom, Payyanur, Kannur has been reported. Social miscreants vandalized the buildings overnight, causing significant damage.