കണ്ണൂര്‍ കരുവഞ്ചാലിന് സമീപം മാവുഞ്ചാലില്‍ ജനവാസമേഖലയിലെ കരിങ്കല്‍ ക്വാറികള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ചുമരുകളില്‍ വിള്ളല്‍ വീണതും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയെന്നതും നാട്ടുകാരെ ഭീതിയിലാക്കുന്നു. പലവട്ടം പരാതിപ്പെട്ടിട്ടും ക്വാറിക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
നടുവില്‍ പഞ്ചായത്തിലാണ് ഈ ക്വാറികള്‍. തളിപ്പറമ്പ് താലൂക്കിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയാണിത്.. 2018ല്‍ ഉരുള്‍പൊട്ടിയ ഇവിടെ ആളുകളെ മാറ്റിയിരുന്നതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിരുന്നില്ല. എന്നാല്‍ ആശങ്ക അതുപോലെ തുടരുന്നു
ചെങ്കുത്തായ പ്രദേശത്തെ ക്വാറി അടച്ചില്ലെങ്കില്‍ വയനാട്ടിലേതുപോലെ വലിയ ദുരന്തം കാണേണ്ടിവരുമെന്നും നാട്ടുകാരുടെ ഓര്‍മപ്പെടുത്തല്‍. ക്വാറികള്‍ക്ക് ലൈസന്‍സുണ്ടെന്നാണ് നടുവില്‍ പഞ്ചായത്ത് വിശദീകരിക്കുന്നത്. പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ ഉടന്‍ ഇടപെടുമെന്നുമാണ് മറുപടി