കണ്ണൂരിന്റെ മലയോര പ്രദേശമായ ആലക്കോട് ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് നാല് മാസം. ശരിയാക്കാമെന്ന് പറയുന്നതല്ലാതെ ലൈറ്റ് നന്നാക്കാൻ അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ടൗണിലെ പ്രധാന വെളിച്ച സംവിധാനം പണിമുടക്കിയതോടെ ഇരുട്ടിൽ തപ്പേണ്ട ഗതികേടാണ് ജനങ്ങൾക്ക്..
നാല് മാസം പിന്നിട്ടു ഈ ഹൈമാസ്റ്റ് ലൈറ്റ് കണ്ണ് തുറന്നിട്ട്. എൽ ഇ ഡി ബൾബുകൾ കേടായതാണ് കാരണം. വിളക്കുകൾ മുകളിൽ നിന്ന് താഴ്ത്തി തൂണിന്റെ നടുക്ക് വരെ കൊണ്ടെത്തിച്ച് പോയതാണ് അധികൃതർ . പിന്നെ അനക്കമില്ല.
പി.കെ ശ്രീമതി എം പി ആയിരുന്നപ്പോഴാണ് ആലക്കോട് പെരുനിലം റോഡ് ജംഗ്ഷഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നത്. ഇരുട്ടിൽ തപ്പി നടക്കുന്ന നാട്ടുകാർ കടുത്ത അമർഷത്തിലാണ്.