വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട് പൊലീസ്. വാളയാര്‍ ഉള്‍പ്പെടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് പ്രത്യേക ചെക്പോസ്റ്റുകള്‍ തയ്യാറാക്കിയാണ് പരിശോധന. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് കടക്കുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സംശയം തോന്നിയാല്‍ ആംബുലന്‍സ് ഉള്‍പ്പെടെ തടഞ്ഞ് പരിശോധിക്കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.