കോഴിക്കോട് വെള്ളയില്‍ ഒന്നരപതിറ്റാണ്ട് മുമ്പ് മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ നിര്‍മിച്ച കെട്ടിടം ആര്‍ക്കും പ്രയോജനപ്പെടാതെ നശിക്കുന്നു. പതിനഞ്ച് കടമുറികളുള്ള കെട്ടിടത്തില്‍ മൂന്നെണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. 'സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍' അതായിരുന്നു പദ്ധതിയുടെ പേര്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി അവരെ സ്വന്തമായി വരുമാനം കണ്ടെത്താന്‍ പ്രാപ്തരാക്കുകയായിരുന്നു ഫിഷറീസ് വകുപ്പിന്റ ലക്ഷ്യം. പക്ഷെ നിര്‍മാണം പൂര്‍ത്തിയാക്കി കുറച്ചുകാലം മാത്രമേ പരിശീലനം നടന്നുള്ളു. പിന്നെ അടച്ചിട്ടതാണ് ഭൂരിഭാഗം കടമുറികളും . ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിലെ ഷട്ടറുകള്‍ ഉപ്പുകാറ്റേറ്റ് തുരുമ്പെടുത്തു. കെട്ടിടം പൂര്‍ണമായി നശിക്കും മുമ്പ് പുതുക്കിപണിത് കുറഞ്ഞ വാടകയ്ക്ക് കച്ചവടക്കാര്‍ക്കെങ്കിലും നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.