നാലരക്കോടി ചിലവിട്ട് നിര്‍മാണം; ടൗണ്‍ സ്ക്വയര്‍ കാടുകയറി നശിക്കുന്നു

town square
SHARE

ആരും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ കാടുകയറി നശിക്കുകയാണ് മലപ്പുറം വണ്ടൂരിലെ വാണിയമ്പലം ടൗണ്‍ സ്ക്വയര്‍. ഏഴ് വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ടൗണ്‍ സ്ക്വയര്‍ ഏറ്റെടുക്കാന്‍ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തയ്യാറാകാത്തതാണ് കാരണം.

2016ല്‍ എ.പി അനില്‍കുമാര്‍ ടൂറിസം മന്ത്രിയായിരിക്കെ നാലരക്കോടി രൂപ ചിലവിട്ടാണ് വാണിയമ്പലത്ത് ടൗണ്‍ സ്ക്വയര്‍ നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും നാളിതുവരെ യാതൊന്നും സംഭവിച്ചില്ല. ഏഴ് വര്‍ഷം കഴി‍ഞ്ഞിട്ടും കെട്ടിട നമ്പറോ വൈദ്യുതി കണക്ഷനോ ലഭിച്ചിട്ടില്ല. 2021ല്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഓംബുട്സ്മാന് പരാതി നല്‍കി. ടൗണ്‍ സ്ക്വയര്‍ വണ്ടൂര്‍ പ‍ഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ഇത്തരവിറക്കിയെങ്കിലും ഏറ്റെടുക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല.

ഉദ്ഘാടനത്തിന് ശേഷം പഞ്ചായത്തും ഡിടിപിസിയും തമ്മിലുണ്ടായ തര്‍ക്കമാണ് ഈ അവസ്ഥയ്ക്ക് കാരണം. കുട്ടികളുടെ പാര്‍ക്ക് മാത്രം ഏതാനും ദിവസം പ്രവര്‍ത്തിച്ചു. പിന്നീട് അതും നിലച്ചു. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ടൗണ്‍ സ്ക്വയറിലെ ശുചിമുറികളെങ്കിലും തുറന്നുകൊടുക്കണമെന്ന ആവശ്യത്തോടും മുഖം തിരിക്കുകയാണ് അധികൃതര്‍.

ഉദ്ഘാടനത്തിനു ശേഷം പഞ്ചായത്തും DTPC യും തമ്മിലുള്ള ഉടമസ്ഥ തർക്കത്തെ തുടർന്ന് ഇവിടം കാട് മൂടുകയായിരുന്നു. ഇതിൽ കുട്ടികളുടെ പാർക്ക് പേരിന് മാത്രം പ്രവർത്തിച്ചു. വാണിയമ്പലം അങ്ങാടിയിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ടൗൺ സ്ക്വയറിലെ ശുചി മുറികളെകിലും തുറന്ന് കൊടുക്കണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. വിഷയത്തിൽ MLA വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

MORE IN NORTH
SHOW MORE