സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളില്‍ ഒരു പാലം

sr-lini
SHARE

സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളിനി മരുതോങ്കര കുറത്തിപ്പാറ ദേശങ്ങളെയും അവിടുത്തെ മനുഷ്യരെയും വിളക്കിച്ചേര്‍ക്കും. കോഴിക്കോട് പേരാമ്പ്രയില്‍ നിപ ബാധിതരെ പരിചരിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ സിസ്റ്റര്‍ ലിനിക്ക് ആദരമായി നിര്‍മിച്ച ഇരുമ്പുപാലം 23 ന് നാടിന് സമര്‍പ്പിക്കും.

വീട്ടുമുറ്റം തന്നെയാണ് ഇവര്‍ക്കീപാലം, അമ്മ കണ്ട സ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരം. പുതിയ പാലത്തിന് സമാന്തരമായി അമ്മ നടന്നകന്നപാലം ഇന്നിവര്‍ക്കൊരു കാഴ്ചയാണ്. ഇതുവഴി നടന്നു നീങ്ങുമ്പോള്‍ ആ സാമീപ്യമിവര്‍ അനുഭവിക്കുന്നുണ്ടാകണം. 

കുറത്തിപ്പാറയിലെ ലിനിയുടെ വീട്ടുമുറ്റത്തുനിന്ന് ആരംഭിക്കുന്ന പാലം 45 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ളതാണ്. ഇരു കരകളിലുമുള്ളവര്‍ സൗജന്യമായാണ് പാലത്തിനായി ഭൂമി നല്‍കിയത്. ഒരു കോടി രൂപ ചെലവിലാണ്  പാലം നിര്‍മിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തില കുറത്തിപ്പാറയെയും മരുതോങ്കരയിലെ സെന്‍റര്‍മുക്കിനെയും ബന്ധിപ്പിച്ചാണ്  ഈ ഇരുമ്പ് പാലം ഉയര്‍ന്നത്. ജീവനും ജീവിതവും നാടിനായി സമര്‍പ്പിച്ച മാലാഖയ്ക്ക് നാടിന്‍റെ സമ്മാനം. അതാണ് ഈ തൂക്കുപാലം. 

MORE IN NORTH
SHOW MORE