ബത്തേരിയിലെ ജംഗിൾ സഫാരിക്ക് പ്രിയമേറുന്നു; രണ്ടാമത്തെ സർവീസ് ആരംഭിച്ചു

jungle-safar-wayanad
SHARE

2022 ഒക്ടോബറിലാണ് ബത്തേരിയിൽ വയനാട്ടിലെ ആദ്യത്തെ ജംഗിൾ സഫാരി സർവീസ് കെഎസ്ആർടിസി തുടങ്ങുന്നത്. കാടിനെയും വന്യമൃഗങ്ങളെയും കണ്ടുള്ള യാത്ര പിന്നീട് സഞ്ചാരികൾ ഏറ്റെടുക്കുകയായിരുന്നു. 3 മാസം കൊണ്ട് 10 ലക്ഷത്തോളം രൂപ വരുമാനമാണ് യാത്ര കെഎസ്ആർടിസിക്ക് നേടി കൊടുത്തത്. 

ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളിലേക്കായിരുന്നു രണ്ടാമത്തെ ജംഗിൾ സഫാരി യാത്ര ആരംഭിച്ചത്. മാനന്തവാടി ഡിപ്പോയിൽ നിന്ന് രാവിലെ 5.30 ന് തുടങ്ങുന്ന സർവ്വീസ് ബാവലി, തോൽപ്പെട്ടി, തിരുനെല്ലി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം 9.30 ന് തിരിച്ചെത്തും. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിനത്തിലെ യാത്ര സഞ്ചാരികൾക്കും പ്രിയപ്പെട്ടതായി.

ജില്ലയിലെ എല്ലാ ഡിപ്പോകളിലും യാത്രക്കാർക്ക് താമസിക്കാനുളള എസി സ്ളീപ്പർ ബസും , ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവ്വീസുകളും 

കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്. ബത്തേരി ഡിപ്പോയിൽ നേരത്തെ തുടങ്ങിയ സ്ളീപ്പർ ബസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Jungle safari in Bathery is becoming popular

MORE IN NORTH
SHOW MORE