റെയിൽവേ സ്റ്റേഷന്‍ ഭൂമി പാട്ടത്തിന് നൽകാൻ നീക്കം; കണ്ണൂരിൽ വ്യാപക പ്രതിഷേധം

railwayprotest
SHARE

കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഭൂമി പാട്ടത്തിന് നൽകുന്ന കേന്ദ്ര നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും സംയുക്ത  സമരം റയിൽവേ സ്റ്റേഷന് മുന്നിൽ നടന്നു. ഒരു കാരണവശാലും ഭൂമി പാട്ടത്തിന് നൽകുന്ന നടപടി അംഗീകരിക്കില്ലെന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സുധാകരൻ എം.പി പറഞ്ഞു. 

റെയിൽവേ വികസനവും നഗരവികസനവും തടസ്സപ്പെടുന്ന വിധത്തിൽ ഭൂമി കൈമാറരുതെന്ന് ആവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമന്യയാണ്  ജനപ്രതിനിധികൾ സമരത്തിന്കൈ കോർത്തത്.കോർപറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്‌‌ലിം ലീഗ്, കോൺഗ്രസ് എസ് തുടങ്ങി ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാർട്ടികളും നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി പോലുള്ള റെയിൽവേ യാത്രക്കാരുടെ കൂട്ടായ്മയും പങ്കുചേർന്നു.

കെ റെയിൽ പദ്ധതി വരുമ്പോൾ കണ്ണൂരിൽ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിച്ച ഭൂമിയടക്കമാണ്  റെയിൽവേ പാട്ടത്തിന് നൽകാൻ ഒരുങ്ങുന്നത്. ഒന്നാം പ്ലാറ്റ് ഫോം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറു ഭാഗത്തെ 4.93 ഏക്കർ ഭൂമി ഷോപ്പിങ്ങ് കോപ്ലക്സ് ഉൾപ്പടെ  വാണിജ്യ ആവശ്യങ്ങൾക്കും കിഴക്കു വശത്തെ 2.26 ഏക്കർ ഭൂമി റെയിൽവേ കോളനി നിർമാണത്തിനായി പാട്ടത്തിന് നൽകുകയും ചെയ്തു.

MORE IN NORTH
SHOW MORE