അപ്രോച്ച് റോഡ് ഇല്ല; നോക്കുകുത്തിയായി കാട്ടുനായ്ക്ക കോളനിയിലെ പാലം

tribal-bridge
SHARE

വയനാട് നൂൽപ്പുഴ വള്ളുവാടി കാട്ടുനായ്ക്ക കോളനിയിലേക്ക് എത്താൻ തോടിനുകുറുകെ നിർമിച്ച പാലം നോക്കുകുത്തിയാകുന്നു. പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാത്തതാണ് പ്രതിസന്ധി. നിരവധി ആദിവാസി കുടുംബങ്ങളാണ്  ദുരിതയാത്ര തുടരുന്നത്. 

വള്ളുവാടി കാട്ടുനായ്ക്ക കോളനിയിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ വനാതിർത്തിയിലൂടെയുള്ള മൺപാത വഴി വാഹന സൗകര്യമുള്ള റോഡിലെത്തണം. ഇതിന് ഒരു തോട് മുറിച്ചു കടക്കണം. അതിനായി നിർമ്മിച്ച പാലം പക്ഷേ കോളനിക്കാർക്ക് പ്രയോജനപ്പെടുന്നില്ല. പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മിക്കാത്തതാണ് കാരണം.

നിലിവിൽ  തോടിനുകുറുകെയിട്ട മരപാലത്തിലൂടെയാണ് കുടുംബങ്ങൾ അക്കരയിക്കരെ എത്തുന്നത്. വാഹനം എത്തിക്കാൻ വഴിയില്ലാത്തതിനാൽ. രോഗികൾ ഉൾപ്പടെ പ്രതിസന്ധിയിലായി. അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN NORTH
SHOW MORE