കൗതുകമുണർത്തി കരസേനയുടെ ആയുധ പ്രദര്‍ശനം

armyexhibition
SHARE

സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില്‍ കോഴിക്കോട് മുണ്ടക്കര സ്കൂളില്‍ നടത്തിയ കരസേനയുടെ ആയുധ പ്രദര്‍ശനം കാണാനെത്തിയത് ആയിരങ്ങള്‍. ഇന്ത്യന്‍   സൈന്യത്തിന്റെ സഹകരണത്തോടെ കോഴിക്കോട് ബറ്റാലിയനാണ് സ്കൂളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. 

ടിവിയില്‍ മാത്രം കണ്ടിരുന്ന തോക്കുകള്‍ , റോക്കറ്റുകള്‍ ഗ്രനേഡുകള്‍, സൈനിക വാഹനങ്ങള്‍ ഇതെല്ലാം നേരില്‍ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു വിദ്യാര്‍ഥികള്‍.  പ്രദര്‍ശനം കാണാന്‍ എത്തിയവര്‍ക്ക് ആയുധങ്ങളുടെ പ്രവര്‍ത്തന രീതിയും ഉപയോഗവും സൈനികര്‍ വിശദീകരിച്ചു നല്‍കി. ചിലര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്   ധരിക്കാനും അവസരം ലഭിച്ചു. മുണ്ടക്കര സ്കൂളിന്റെ എണ്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനം കാണാന്‍ നാട്ടുകാര്‍ക്ക്   പുറമേ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികള്‍ എത്തിയിരുന്നു. 

MORE IN NORTH
SHOW MORE