നാല് മാസമായി ശമ്പളമില്ല; ആറളം ഫാമിൽ സൂചന പണിമുടക്ക്

aralam
SHARE

കണ്ണൂർ ആറളം ഫാമിൽ തൊഴിലാളികളും ജീവനക്കാരും സൂചന പണിമുടക്ക് നടത്തി. നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നായിരുന്നു സമരം. 2022 ആഗസ്റ്റ്  വരെയുള്ള ശമ്പളമാണ്  തൊഴിലാളികൾക്ക് അവസാനമായി ലഭിച്ചത്. ശമ്പള കുടിശ്ശിക നൽകുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, ഫാം തൊഴിലാളികളുടെ ശമ്പളം സർക്കാർ നേരിട്ടു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സംയുക്ത തൊഴിലാളികളുടെ യൂണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ ഉൾപ്പെടെ സമരം നടത്തിയത്.  

ആറളം ഫാമിങ്ങ് കോർപറേഷൻ ശമ്പളം നൽകുന്നത് മുടങ്ങുമ്പോൾ സംസ്ഥാന സർക്കാർ ഇടപെട്ടായിരുന്നു തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീർത്തിരുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെ പ്രക്ഷോഭം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

MORE IN NORTH
SHOW MORE