മൃഗാശുപത്രികളിൽ ഡോക്ടർമാരില്ല; ആയിരക്കണക്കിന് ക്ഷീര കർഷകര്‍ ദുരിതത്തിൽ

hospital
SHARE

കണ്ണൂരിലെ മലയോര പഞ്ചായത്തുകളിലെ മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ഇല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടതായി പരാതി. ഉളിക്കൽ, പായം പഞ്ചായത്തിലുൾപ്പെടെ മേഖലയിലെ ആയിരക്കണക്കിന് ക്ഷീര കർഷകരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.

പായം പഞ്ചായത്തിലെ പേരട്ടയിലും, ഉളിക്കൽ പഞ്ചായത്തിലെ അറബിയിലും, ഉൾപ്പെടെ പല പഞ്ചായത്തുകളിലും ഡോക്ടർമാർക്ക് താൽകാലിക ചുമതല മാത്രമാണ് ഉള്ളത്. താൽകാലിക ചുമതലയുള്ള ഡോക്ടർമാർക്കാകട്ടെ പലപ്പോഴും അധിക ചുമതല ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയിലുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ  മൃഗങ്ങൾക്ക് കാര്യമായ ചികിത്സയും ലഭിക്കുന്നില്ല.

ഒരു പഞ്ചായത്തിൽ ഒരു മൃഗാശുപത്രിയും ചിലയിടങ്ങളിൽ സബ്ബ് സെന്ററുകളുമാണ് പ്രവർത്തിച്ച് വരുന്നത്. വിസ്തൃതി കൂടിയ പ്രദേശങ്ങളും, യാത്രാ ദുരിതം നേരിടുന്നതുമായ മലയോരത്ത് ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്ന് പഞ്ചായത്ത് അധികൃതർ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരാതി.

Veterinary hospitals do not have doctors

MORE IN NORTH
SHOW MORE