ട്രോക്ക് റെഡി; റോളർ സ്കേറ്റിങ്ങിന് പോന്നോളൂ പാലക്കാട്ടേക്ക്

scatting-track
SHARE

റോളര്‍ സ്കേറ്റിങില്‍ മികവുറ്റ താരങ്ങളെ സമ്മാനിക്കാന്‍ പാലക്കാട് കണ്ണാടിയില്‍ ലോകോത്തര ബാങ്ക്ഡ് ട്രാക്കൊരുങ്ങി. നിരവധി വിദ്യാര്‍ഥികളാണ് മെഡല്‍ സ്വപ്നങ്ങളുമായി ട്രാക്കിലേക്കെത്തുന്നത്. മികച്ച പരിശീലന സൗകര്യം തേടി ഇതര സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന സാഹചര്യം പലര്‍ക്കും ഒഴിവാക്കാനാകും. 

മികച്ച താരങ്ങളുണ്ട്. അവസരങ്ങളുമുണ്ട്. എന്നാല്‍ പരിമിതമായ സൗകര്യങ്ങളിലെ പരിശീലനമായിരുന്നു പ്രതിസന്ധി. സൗകര്യം തേടിയുള്ള താരങ്ങളുടെ യാത്ര മറ്റ് സംസ്ഥാനങ്ങളിലേക്ക് വരെയെത്തിച്ചു. സമയനഷ്ടം, അധിക ചെലവ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ റോഡിലും ചെറു മൈതാനങ്ങളിലുമായി പലരുടെയും പരിശീലനം ചുരുങ്ങി. പുതിയ ബാങ്ക്ഡ് ട്രാക്ക് കൂടുതല്‍ താരങ്ങള്‍ക്ക് പ്രയോജനമാകും.  

ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ നേടിയ യശ്വന്ത് ബി ദാസിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് ട്രാക്ക്. നിര്‍മാണത്തിന് വേണ്ടിവന്ന  അറുപത് ലക്ഷത്തിലധികം തുക സ്വന്തം നിലയില്‍ രക്ഷിതാക്കള്‍ കണ്ടെത്തുകയായിരുന്നു. 

സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ജില്ലാതല മല്‍സരങ്ങള്‍ ഉള്‍പ്പെടെ ട്രാക്കില്‍ പൂര്‍ത്തിയാക്കി. സിന്തറ്റിക് ട്രാക്കെന്ന നിലവാരത്തിലേക്ക് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സൗകര്യം പൂര്‍ണതോതിലാകും.

MORE IN NORTH
SHOW MORE