ഓടിക്കാൻ ആളില്ല; കുറുക്കൻമൂലയിൽ ആംബുലൻസ് നോക്കുകുത്തി

no-driver
SHARE

വയനാട് കുറുക്കൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സർവ്വീസ് നിലച്ചിട്ട് മാസങ്ങളായി. ഡ്രൈവർ തസ്തികയിലേക്കുള്ള കരാർ നിയമനം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.

കുറുക്കൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് ഡ്രൈവർ, ഡിടിപി ഒപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് മാനന്തവാടി നഗരസഭ  കൂടിക്കാഴ്ച നടത്തി

നിയമന പട്ടിക തയ്യാറാക്കി.  എന്നാൽ ഡിടിപി ഒപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർനിയമം മാത്രമാണ് ആരോഗ്യ വകുപ്പ് അംഗീകരിച്ചത്. ഭരണസമിതി മാനദണ്ഡങ്ങൾ പാലിക്കാതെ  ഡ്രൈവറെ നിയമിക്കാൻ ശ്രമിച്ചതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന്  പ്രതിപക്ഷം പറയുന്നു. ഓടിക്കാനാളില്ലാതെ ആംബുലൻസ് നോക്കുകുത്തിയായി. നിരവധി രോഗികൾക്ക് ലഭിക്കേണ്ട സേവനമാണ് ഇതുകാരണം നിലച്ചത്.

MORE IN NORTH
SHOW MORE