വയനാട്ടിലെ പാടശേഖരങ്ങളിൽ ഇത് കൊയ്ത്തുകാലം; ഉത്സവത്തിനും കൊടിയേറി

paddy-harvest
SHARE

വയനാട്ടിലെ പാടശേഖരങ്ങളില്‍ ഇത് കൊയ്ത്തുകാലമാണ്. മഴയ്ക്കും വന്യമൃഗങ്ങള്‍ക്കും വിട്ടുകൊടുക്കാതെ മാസങ്ങളുടെ അധ്വാനം കൊണ്ടുണ്ടാക്കിയ നെല്ല് കര്‍ഷകര്‍ പ്രതീക്ഷയോടെ കൊയ്തെടുക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് കൊടിയേറി തുടങ്ങിയതോടെ പറയെടുപ്പും ഗ്രാമങ്ങളിലെ പതിവ് കാഴ്ചയാണ്. 

കര്‍ഷകന്‍റെ വിയര്‍പ്പിലും കണ്ണീരിലുമാണ് വയനാട്ടിലെ പാടശേഖരങ്ങളില്‍ നെല്ല് വിളഞ്ഞത്. മഴയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് രാത്രിയും 

പകലും അധ്വാനിച്ചതിന്‍റെ ഫലം അവര്‍ കൊയ്തുതുടങ്ങി. ഈ വിളവെടുപ്പ് കാലത്തിന്‍റെ നീക്കിയിരുപ്പുകൊണ്ടാണ് ഇനിയൊരുവര്‍ഷം മുന്നോട്ടുപോകേണ്ടത്. നാടിന്‍റെ വയറുനിറക്കാന്‍ പാടുപെടുന്നവരെ മണ്ണ് ചതിക്കാറില്ല. ഇത്തവണയും മനസറിഞ്ഞു കൊടുത്തു. പക്ഷേ നഷ്ടമായതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കര്‍ഷകന്‍ ഒന്നിടറും. ഉത്സവങ്ങള്‍ക്ക് കൊടിയേറിയതോടെ ഗ്രാമങ്ങളില്‍ പറയെടുപ്പ് തുടങ്ങി. കാര്‍ഷിക സമൃദ്ധിയുടെ നേര്‍ക്കാഴ്ച കൂടിയാണ് വിശ്വാസങ്ങളില്‍ ഇഴചേര്‍ന്നിരിക്കുന്നത്.

MORE IN NORTH
SHOW MORE