ചെലവ് 4 കോടി; ആര്‍ക്കും ഉപകാരപ്പെടാതെ നാശത്തിന്റെ വക്കില്‍ കാഞ്ഞങ്ങാട്ടെ കുടിവെള്ള പദ്ധതി

water-scarcity-kasargod
SHARE

കാസര്‍കോട് കാഞ്ഞങ്ങാട്ടെ വാഴുന്നോറടി കുടിവെള്ള പദ്ധതി ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചു പോകുന്നു.  നഗരസഭയിലെ  ആറ് വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായാണ് മൂന്നുവര്‍ഷം മുമ്പ് പദ്ധതി തുടങ്ങിയത്

നാല് കോടി രൂപ ചെലവിട്ട് നിര്‍മിച്ച പദ്ധതി 2019 ലാണ് ഉദ്ഘാടനം ചെയ്തത്. ആദ്യം കുറച്ചുവീടുകളിലേക്ക് വെള്ളം കിട്ടിയെങ്കിലും പിന്നെ നിലച്ചു. കാടുമൂടിയ ജല സംഭരണിയും, പൊതുടാപ്പുകളുമാണ് ശേഷിക്കുന്നത്.വിതരണം ചെയ്യാനാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. പരിഹാരം തേടി മുഖ്യമന്ത്രിക്കുള്‍പ്പടെ പരാതി കൊടുത്തിട്ടുണ്ട് നാട്ടുകാര്‍

Kasargod News

MORE IN NORTH
SHOW MORE