സെപ്റ്റിക് ടാങ്ക് ചോർന്നു; തുറന്ന ശുചിമുറി ഉടൻ അടച്ചു

palayamtoilet
SHARE

ദുരിതമൊഴിയാതെ കോഴിക്കോട് പാളയം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ യാത്രക്കാര്‍. മൂന്നുമാസം പൂട്ടിയിട്ട ശുചിമുറി തുറന്ന് മിനിറ്റുകള്‍ക്കുള്ളില്‍  അടച്ചു. സെപ്റ്റിക് ടാങ്ക് ചോര്‍ച്ചന്നൊലിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പൂട്ടിയത്. 

പാളയം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെയും കച്ചവടക്കാരുടെയും ദുരിതം മനോരമ ന്യൂസ് നിരന്തരം വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കോര്‍പറേഷന്‍ മൂന്നുമാസമായി അടച്ചിട്ടിരുന്ന ശുചിമുറി തുറന്നത്. എന്നാല്‍ മിനിറ്റുകള്‍ കഴിഞ്ഞില്ല മൂന്നുമാസമെടുത്ത് നന്നാക്കിയെന്ന് കോര്‍പറേഷന്‍ പറയുന്ന ശുചിമുറിയുടെ പൈപ്പുകള്‍ പൊട്ടി. പെട്ടെന്ന് തന്നെ പൂട്ടി.പുറത്തേയ്ക്ക് ഒഴുകിയപ്പോള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നില്‍ക്കാനാകാത്ത അവസ്ഥയായി. ചുരുക്കത്തില്‍ പ്രശ്നം ഗുരുതരമായി. കഴിഞ്ഞ ജൂണിലാണ് 

അറ്റകുറ്റപ്പണികള്‍ക്കായി പാളയം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി പൂട്ടിയത്. മൂന്നു ദിവസം കൊണ്ട് പണി തീര്‍ത്ത് തുറന്നു നല്‍കുമെന്നായിരുന്നു കോര്‍പറേഷന്റെ ഉറപ്പ്.  എന്നാല്‍ മൂന്നുമാസം സമയമെടുത്ത് പണിപൂര്‍ത്തിയാക്കിയ ശുചമുറി തുറന്നുടന്‍ പൂട്ടേണ്ടി വന്നതില്‍ കോര്‍പറേഷന്റെ വിശദീകരണം എന്താണെന്നാണ് ഇനി അറിയാനുള്ളത്. 

MORE IN NORTH
SHOW MORE