
കോഴിക്കോട് നഗരമധ്യത്തിലെ വീരട്ടാംകണ്ടി ക്ഷേത്രത്തില്‍ മോഷണം. ഒന്‍പത് ദിവസത്തിനിടെ മൂന്നാം തവണയാണ് ഈ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈമാസം 5 ന് അര്‍ധരാത്രിയിലായിരുന്നു ക്ഷേത്രത്തില്‍ ആദ്യം മോഷണം നടന്നത്. പതിനെട്ടായിരം രൂപയടക്കം ക്ഷേത്രത്തിലെ വിളക്കുകളും സ്വര്‍ണമാലകളും അന്ന് നഷ്ടപ്പെട്ടിരുന്നു. അന്നേദിവസം പുലര്‍ച്ചെയും മറ്റൊരു മോഷണം നടന്നു. തീര്‍ന്നില്ല. ചൊവ്വാഴ്ച്ച വീണ്ടും ഇതേ ക്ഷേത്രത്തില്‍ മോഷ്ാവ് എത്തി കവര്‍ച്ച നടത്തി.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൂന്ന് തവണ മോഷണം നടത്തിയതും വ്യത്യസ്ഥ ആളുകളാണെന്ന് മനസിലായി. ആദ്യ മോഷണത്തിന് പിന്നില്‍ മാനസികവൈകല്യം നേരിടുന്നയാളാണെന്നായിരുന്നു പൊലിസിന്‍റെ കണ്ടെത്തല്‍. അതിനിടെയാണ് വീണ്ടും മോഷണം നടന്നത്. വിളക്കുകളടക്കം പതിനായിരം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. നേരത്തെ മോഷണം നടന്നതിന് പിന്നാലെ വാങ്ങിയ പുതിയ വിളക്കുകളാണ് നഷ്ടപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലിസിന്‍റെ പ്രതീക്ഷ.