ശമ്പളമില്ല; കൂട്ട രാജിക്കൊരുങ്ങി ബഡ്സ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും

buddssalary-01
SHARE

കാസർകോട്ടെ ബഡ്സ് സ്കൂളുകളിലെ അധ്യാപകരുൾപ്പെടെയുള്ള നാൽപ്പത്തി അഞ്ച് ജീവനക്കാർ കൂട്ടരാജിയിലേക്ക്. ആറു മാസമായി ശമ്പളം കിട്ടാതായതോടെയാണ് ജീവനക്കാർ കൂട്ടമായി രാജിവെയ്ക്കാനൊരുങ്ങുന്നത്. മാർച്ച് മാസത്തിന് ശേഷം തൊഴിൽ കരാർ പുതുക്കാമെന്ന സർക്കാരിന്റെ ഉറപ്പും പാഴ്‌വാക്കായി. 

ഓണത്തിന് മുമ്പെങ്കില്ലും ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നാൽപ്പത്തി അഞ്ചോളം ജീവനക്കാർ.  എന്നാൽ ഓണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശമ്പളം ലഭിച്ചിട്ടില്ല.  ജീവനക്കാരിൽ പലരും മറ്റു ജില്ലകളിൽ നിന്ന് കാസർകോട് എത്തി ജോലി ചെയ്യുന്നവരാണ്. എന്നാൽ ശമ്പളമില്ലാതായതോടെ നിത്യജീവിതത്തിന് വരെ ബുദ്ധിമുട്ടുകയാണ് ഇവർ. 

എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളാണ് ബഡ്സ് സ്കൂളുകളിലെ ഭൂരിഭാഗം വിദ്യാർഥികളും. ഈ കുട്ടികളുടെ ഭാവിയെ ഓർത്തായിരുന്നു  ആറു മാസത്തോളം ശമ്പളം കിട്ടാഞ്ഞിട്ടും ജീവനക്കാർ ജോലിയിൽ തുടർന്നത്. ഇനിയും ശമ്പളം കിട്ടിയില്ലെങ്കിൽ രാജിയല്ലാതെ വെറെ വഴികളില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. അധ്യാപകരെ കൂടാതെ സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന      ഫിസിയോ തെറാപിസ്‌റ്റ്, സ്‌പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷൻ തെറപ്പാസിറ്റ്, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയാണ് കൂട്ടരാജിയ്ക്കൊരുങ്ങുന്നത്.

MORE IN NORTH
SHOW MORE