തളിപ്പറമ്പിൽ തെരുവുനായകളുടെ ആക്രമണം; 4 ആടുകൾ ചത്തു

goatdeath-01
SHARE

കണ്ണൂർ തളിപ്പറമ്പ് പന്നിയൂരിൽ തെരുവുനായക്കളുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. കാരക്കൊടി ആരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന റംലത്തിന്റെ ആടുകളെയാണ് നായക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. കടിയേറ്റ ഒരാടിന്റെ നില ഗുരുതമായി തുടരുന്നു.

ആടുകളെ വീട്ടുമുറ്റത്ത് കെട്ടിയ ശേഷം സമീപത്തെ ഓണാഘോഷം കാണാൻ റംലത്ത് പോയ സമയത്തായിരുന്നു നായ കൂട്ടത്തിന്റെ ആക്രമണം. ശബ്ദം കേട്ട് എത്തുമ്പോഴെക്കും ആടുകളെ  കൊന്നിരുന്നു. മൂന്ന്  ആടുകൾ ഗർഭിണികളായിരുന്നു.ഉപജീവനത്തിന്  വാങ്ങിയ ആടുകളെ നായകൾ കൊന്നതോടെ  റംലയുടെ ജീവിതവും  വഴിമുട്ടി.

ഒരുമാസത്തിനിടെ സമീപത്തെ നിരവധി പശുക്കളും ആടുകളും  തെരുവ് നായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. നായകളെ ഭയന്ന് കുഞ്ഞുങ്ങളെ ഇവിടങ്ങളിൽ വീടിന് പുറത്ത് പോലും ഇറക്കുന്നില്ല.

MORE IN NORTH
SHOW MORE