മാന്യയിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾ തകർന്നു

Cyclonekgd
SHARE

കാസർകോട് മാന്യയിലും മിന്നൽ ചുഴലിക്കാറ്റ്. ഇന്ന് പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. തെങ്ങ്, കവുങ്ങുൾപ്പെടെയുള്ള ഇരുന്നൂറോളം മരങ്ങൾ കടപ്പുഴകി വീണു. ആർക്കും പരുക്കില്ല.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയുണ്ടായ കാറ്റ് പത്ത് മിനുട്ടോളം നീണ്ടു നിന്നു. ഒരു വീടിന്റെ മേൽക്കൂര പൂർണമായും നാലു വീടുകളുടെ മേൽക്കൂര ഭാഗികമായും തകർന്നു വീണു. സമീപത്ത് വൻതോതിൽ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.  ശക്തമായ കാറ്റിൽ വാഴകളെല്ലാം നിലംപൊത്തി. തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ള ഇരുന്നൂറോളം മരങ്ങൾ കടപ്പുഴകി വീണു. ഏകദേശം ഇരുപത്തി അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് ജനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 

MORE IN NORTH
SHOW MORE