മുക്കത്ത്താഴം ബണ്ട് പാലം അപ്രോച്ച് റോഡിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം

aproachroad-02
SHARE

കോഴിക്കോട് തലക്കളത്തൂര്‍ മുക്കത്ത്താഴം ബണ്ട് പാലം അപ്രോച്ച് റോഡിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രായമായവരും വിദ്യാര്‍ഥികളും  ഉള്‍പ്പടെ നിരവധിപ്പേരാണ് യാത്രാ ദുരിതം അനുഭവിക്കുന്നത് .താല്‍കാലികമായി ഉണ്ടാക്കിയ മരത്തടിയിലൂടെയുള്ള യാത്ര നിരവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത്. 

ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചുകൊണ്ടിരിക്കുന്ന പുഴയാണ് അകലാപുഴ. ഈ പുഴയോട് ചേര്‍ന്നാണ് തലക്കളത്തൂര്‍–ചേളന്നൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മുക്കത്ത് താഴം ചീര്‍പ്പ് ബണ്ട് പാലം. നാലു വര്‍ഷം മുമ്പാണ് ബണ്ട് പാലം തകര്‍ന്നത് . പുതിയപാലത്തിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി. എന്നാല്‍ അപ്രോച്ച് റോഡിന്റെ നിര്‍മാണം നീളുകയാണ്. ദുരിതത്തിലായത്  പ്രദേശവാസികളാണ്

 അപ്രോച്ച് റോഡിന് പകരം  മരത്തടികള്‍ കൂട്ടിക്കെട്ടി താല്‍കാലിക സംവിധാനം ഉണ്ടാക്കിനല്‍കി കരാര്‍കമ്പനി. ഇതുവഴി നടന്നു പോകുന്നവര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവം .പ്രായമായവര്‍ക്ക് ഇതുവഴിയാത്രചെയ്യാന്‍ പ്രയാസം

അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തൊട്ടടുത്തുണ്ട്.വിദ്യാര്‍ഥികളുടെ ഏക യാത്രാമാര്‍ഗവും ഇതാണ്. അകലാപുഴക്ക് പുറമേ ഒളോപ്പാറ ടൂറിസം പദ്ധതിയും സമീപത്തുണ്ട്. അപ്രോച്ച് റോഡിന്റെ നിര്‍മാണം വൈകുന്നത് ടൂറിസത്തേയും ബാധിക്കുന്നുണ്ട്

MORE IN NORTH
SHOW MORE