ആവിക്കൽ മലിനജലപ്ലാന്റിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിച്ചു; പ്രതിഷേധം

avikkal-protest
SHARE

കോഴിക്കോട് ആവിക്കല്‍ മലിനജലപ്ലാന്‍റിനെതിരെ സമരംചെയ്യുന്നവരെ തീവ്രവാദികളെന്നു വിളിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പ്രതിഷേധം. സമരക്കാര്‍ എം.വി.ഗോവിന്ദന്‍റെ കോലം കത്തിച്ചു. 

വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ലെന്നും ആവിക്കല്‍ സമരക്കാര്‍ തീവ്രവാദികളാണെന്നുമായിരുന്നു എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ നടത്തിയ പ്രസ്താവന. ഇതിനെതിരെയാണ് ആവിക്കല്‍ സമരസമിതി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തില്‍ എം.വി ഗോവിന്ദന്റെ കോലം കത്തിച്ചു.

എന്നാല്‍ ആവിക്കലില്‍ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും വര്‍ഗീയവാദികള്‍ സമരത്തെ സ്വാധിനിച്ചുവെന്നാണ് പറഞ്ഞതെന്നുമായിരുന്നു ഗോവിന്ദന്റെ വിശദീകരണം. 

മലിനജലപ്ലാന്റ് നിര്‍മാണത്തിനെതിരായ  സമരം 272 ദിവസം പിന്നിടുമ്പോഴും പ്ലാന്റ് നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കോര്‍പറേഷന്റെ നിലപാടിനെതിരെ  ചെറുത്തുനില്‍പ് തുടരാനാണ് സമരസമിതിയുടെ തീരുമാനം. 

MORE IN NORTH
SHOW MORE