തെരുവ് നായ്ക്കളുടെ ആക്രമണം അസഹ്യം; വീടിന് പുറത്തിറങ്ങാന്‍ പോലും മടിച്ച് പള്ളിക്കണ്ടിക്കാർ

dog
SHARE

തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ മടിക്കുകയാണ് വയനാട്  പള്ളിക്കണ്ടി നിവാസികള്‍. രാപ്പകല്‍ വ്യത്യാസമില്ലാതെ നായ്ക്കള്‍  നാട്ടില്‍  വിഹരിക്കുകയാണ്. തലനാരിഴയ്ക്കാണ് പലരും നായ്കളുടെ ആക്രണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

ബത്തേരി നഗരത്തോട് ചേര്‍ന്ന പള്ളിക്കണ്ടി പ്രദേശത്താണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നത്. ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുനടക്കുന്ന 

നായ്ക്കള്‍ ജനങ്ങള്‍ക്ക് നേരെയും തിരിയുന്നു. ഭയന്നാണ് രാവിലെ കുട്ടികള്‍ സ്കൂളില്‍ പോകുന്നത്. രാത്രിയിലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ.

വാഹനങ്ങളുമായി പോകുന്നവര്‍ക്ക് പിന്നാലെയും നായ്ക്കള്‍ ഓടിയെത്തും. ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടവരാണ് ഭൂരിഭാഗവും. തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തരമായി  ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

MORE IN NORTH
SHOW MORE