ഓണാഘോഷത്തിന് മാറ്റ് കൂട്ടി കോളജ് വിദ്യാര്‍ഥിനികളുടെ മലയാളി മങ്ക മല്‍സരം

malayali-manka
SHARE

ഓണാഘോഷത്തിന് മാറ്റ് കൂട്ടി കോളജ് വിദ്യാര്‍ഥിനികളുടെ മലയാളി മങ്ക മല്‍സരം. പാലക്കാട് അഹല്യ ക്യാംപസില്‍ സംഘടിപ്പിച്ച മല്‍സരത്തില്‍ മുപ്പതിലധികം മങ്കമാരുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി.  

പ്രളയവും കോവിഡും കവര്‍ന്ന ഓണനാളുകള്‍ വീണ്ടും മടങ്ങിവന്നതിന്റെ ആവേശമായിരുന്നു പലര്‍ക്കും. ഓരോ മല്‍സരാര്‍ഥിയും മികവോടെ പങ്കെടുത്ത് ആഘോഷത്തിന്റെ മാറ്റ് കൂട്ടി. വിദ്യ ഹാരിഷ്, നേഹ ജോർജ്, അഞ്ജലി പ്രസാദ് എന്നിവര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങള്‍ നേടി.

2018 ലെ മിസ് കേരള വിബിത വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിധികര്‍ത്താക്കളായി. മനോരമ ഓണ്‍ലൈനിന്റെയും എം ഫോര്‍ മാരി ഡോട്ട് കോമിന്റെയും പങ്കാളിത്തത്തോടെ അഹല്യ ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്.

MORE IN NORTH
SHOW MORE